മാവേലിക്കര : വാക്സിൻ ചലഞ്ചിന്റെ ഭാഗമായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വാട്ടർ അതോറിറ്റി യൂണിയൻ സി.ഐ.റ്റി.യു മാവേലിക്കര ബ്രാഞ്ച് കമ്മിറ്റി 35000 രൂപ സംഭാവന നൽകി. മാവേലിക്കര സബ് ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി പ്രമോജ്.എസ് ധരൻ തുക എം.എസ് അരുൺ കുമാർ എം.എൽ.എക്ക് കൈമാറി. യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് ആർ.അനിൽകുമാർ അധ്യക്ഷനായി. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സഞ്ജീവ്.കെ.സി സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു മാവേലിക്കര ഏരിയാ സെക്രട്ടറി എസ്.അനിരുദ്ധൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി.കെ.യു, അസി എഞ്ചിനീയർ ജി.ജോളികുട്ടി, ട്രഷറർ മാസ്റ്റർ ശ്രീജിത്ത്, രശ്മി.സി, ശിവൻകുട്ടി, രാജീവ്.ജി, മനുലാൽ, സജികുമാർ, ഉദേഷ് എന്നിവർ പങ്കെടുത്തു.