മാവേലിക്കര : മാങ്കാംകുഴി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കൈരളി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനാവും. കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ.മധുസൂദനൻ, മാവേലിക്കര താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സജീഷ് എന്നിവർ പങ്കെടുക്കും. മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളാണ് സംഘത്തിന്റെ പ്രവർത്തന മേഖല. കെ.ശശി ഉജ്ജയിനി പ്രസിഡന്റും വി.സുചിത്ര സെക്രട്ടറിയുമാണ്.