പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പീലിംഗ് ഷെഡ് ഉടമസ്ഥർ തുടങ്ങിയവരുടെയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം ഇന്ന് പകൽ രണ്ടു മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ, പ്രസിഡൻ്റ് ധന്യാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടക്കും.