മാവേലിക്കര: കേരള വനിതാ കോണ്‍ഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന, പാചകവാതക വിലവർദ്ധനവിനെതി​രെ പാചകവാതക സിലണ്ടറിൽ റീത്തുവച്ച് പ്രതിഷേധിച്ചു. മിച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം കേരള കോൺ​ഗ്രസ് (എം) ജില്ലാ സെക്രട്ടറി ബിനു.കെ അലക്‌സ് ഉദ്ഘാടനം ചെയ്തു. വനിതാ കോൺ​ഗ്രസ് (എം) സംസ്ഥാനകമ്മിറ്റി അംഗങ്ങളായ റെയ്ച്ചൽ സജു, സുശീല.എസ്, നിയോജകമണ്ഡലം സെക്രട്ടറി ജിജി ജെറാം, ഷിഫ്ര മേരിജോൺ​ എന്നിവർ സംസാരിച്ചു.