ചേർത്തല:പള്ളിപ്പുറം കേന്ദ്രമായി പ്രവർത്തനം ആരംഭിക്കുന്ന പ്രവാസി ഭാരതി ട്രസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. പ്രസിഡന്റ് പി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രിവ്യൂ ഷോ ഉദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ആരംഭിക്കുന്ന ഓൺലൈൻ വ്യാപാരത്തിന്റെ ഉദ്ഘാടനം ദലീമ ജോജോ നിർവഹിക്കും. സെക്രട്ടറി കെ.പി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് ജോർജ്ജ് പോൾ നന്ദിയും പറയും.