മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ കിടപ്പു രോഗികൾക്കും മാനസിക രോഗികൾക്കും കോവിഡ് വാക്സിനേഷൻ നൽകിയില്ലെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ ചെട്ടികുളങ്ങര പഞ്ചായത്ത് ഭരണസമിതി പരാജയമാണെന്നും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാക്സിൻ ലഭ്യമാക്കണമെന്നും അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.