തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സാബുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "കൂട്ടിനൊരു കുട്ടിക്കർഷകൻ " പദ്ധതി പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ നാളെ രാവിലെ 7 ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി.കെ.സാബു അദ്ധ്യക്ഷത വഹിക്കും