ചേർത്തല: അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മാെബൈൽ ഫോൺ വിതരണം നടക്കും. ഇന്ന് രാവിലെ പത്തിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ എ.എസ്. സാബു അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തും.