കുട്ടനാട്: ചെറുകര എസ് എൻ ഡി പി സ്‌ക്കൂളിലെ 30ഓളം വിദ്യാർത്ഥികൾക്ക് സുമനസുകളുടെ സഹായത്താൽ മൊബൈൽ ഫോൺ നൽകി. സ്‌ക്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നടപ്പാക്കുന്ന ചലഞ്ച് ഫണ്ട് ഉപയോഗപ്പെടുത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കച്ചൻ, മുഖ്യ പ്രഭാഷണം നടത്തി. സ്‌ക്കൂൾ മുൻ മാനേജർ അനിൽ ബോസ് മുഖ്യാതിഥിയായി. മനേജർ വി.ശിവദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യമോഹൻ, വാർഡ് മെമ്പർ പ്രിയലക്ഷ്മി ശശീധരൻ, പി.ടി.എ പ്രസിഡന്റ് ജയ്‌മോൻ, സ്‌ക്കൂൾ എച്ച്.എം പ്രവീണ ബെൻജിത്ത്, അദ്ധ്യാപകരായ സുരേഷ് കുമാർ, കെ.എൽ.ദീപ്തി , നിഷ, ശ്രീജ, സാബു, ബെഞ്ചിത്ത് കെ നടേശ്, തുടങ്ങിയവർ പങ്കെടുത്തു.