ആലപ്പുഴ: സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വേമ്പനാട് കായൽ സംരക്ഷണത്തിന് പ്രത്യേക പരിഗണനയാണ് ബഡ്ജറ്റിൽ നൽകിയിരിക്കുന്നത്. കായലിന്റെ പരമ്പരാഗതമായ മത്സ്യസമ്പത്തു സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ ദലീമ ജോജോ, തോമസ് കെ. തോമസ്, കെ.ജെ. മാക്സി, കെ. ബാബു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, സി.കെ. ആശ, ജില്ലാ കളക്ടർ എ. അലക്സാണ്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.