കായംകുളം : എക്സൈസ് റേഞ്ച് സംഘം അർദ്ധരാത്രിയിൽ പത്തിയൂർ പാലമൂട്ടിൽ കടവിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുഞ്ചയുടെ മദ്ധ്യഭാഗത്ത് വള്ളത്തിൽ സൂക്ഷിച്ച
20 ലിറ്റർ ചാരായവും 90 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു. ചേപ്പാട് കണിച്ചനല്ലൂർ ഉപേന്ദ്രഭവനത്തിൽ സാബുവിനെയാണ് അറസ്റ്റ് ചെയ്തത്.
ഒപ്പം വള്ളത്തിൽ ഉണ്ടായിരുന്ന എവൂർ തെക്ക് ചാലത്തറ വീട്ടിൽ മധു രക്ഷപെട്ടു.
ഇയാൾക്കെതിരെ കേസെടുത്തു.
റെയിഡിന് പ്രിവന്റിവ് ഓഫിസർ ജിജികുമാർ, സുമേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സി.ഇ.ഒമാ്രായ അരുൺ .ബിനു ,അരുൺഅശോക് ,രതീഷ്എന്നിവർ പങ്കെടുത്തു.