ambala
ആനന്തേശ്വരം കടപ്പുറം

അമ്പലപ്പുഴ : പുറക്കാട് ആനന്ദ്വേശരം ഭാഗത്ത് മത്സ്യക്കൊയ്ത്ത് പ്രതീക്ഷിച്ചെത്തിയ തൊഴിലാളികൾക്ക് നിരാശ. ഇവിടെ കടൽ ശാന്തമായിട്ട് ഒരാഴ്ചയായി. ഇതോടെ നൂറിലേറെ വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചത്. ട്രോളിംഗ് നിരോധന കാലയളവായതിനാൽ ലഭിക്കുന്ന മത്സ്യത്തിന് നല്ലവില ലഭിക്കേണ്ടതാണ്.

എന്നാൽ കടലിലിറക്കിയ ഭൂരിഭാഗം വള്ളങ്ങൾക്കും പ്രതീക്ഷിച്ച പോലെ മീൻ കിട്ടിയില്ല. ചില വള്ളങ്ങൾക്കു മാത്രമാണ് 10 കുട്ടവരെ കൊഴുവ ലഭിച്ചത്. ഡിസ്ക്കോ ഇനത്തിൽപ്പെട്ട ചെറിയ വള്ളങ്ങളാണ് ഇവിടെ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നത്. 20 ഓളം തൊഴിലാളികൾ ഒരു വള്ളത്തിൽ കയറും. ചാകരയിലെ പ്രധാന ഇനമായ വിവിധ ഇനം ചെമ്മീൻ , അയല, മത്തി തുടങ്ങിയ മൽസ്യം പേരിന് പോലും കിട്ടിയില്ലെന്നു തൊഴിലാളികൾ പറയുന്നു. മത്സ്യക്ഷാമം രൂക്ഷമായതിനാൽ വൻ കടക്കെണിയിലാണ് വള്ളമുടമകൾ. ഇന്ധന വിലവർദ്ധനയും മത്സ്യ ബന്ധന മേഖലയുടെ നടുവൊടിക്കും. ഇങ്ങനെ പോയാൽ ഈ മേഖല പൂർണ്ണമായും സ്തംഭിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.