തുറവൂർ: പട്ടണക്കാട് എസ്.സി.യു ജി.വി.എച്ച്.എസ്.എസിൽ 40 കുട്ടികൾക്കായി അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് സമാഹരിച്ച സ്മാർട് ഫോണുകളുടെ വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷനായി.
അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ 1500 കുട്ടികൾക്കായി അദ്ധ്യാപകർ തയ്യാറാക്കിയ പഠന സഹായിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.റോഡപകടത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുട്ടിക്ക് വേണ്ടി സമാഹരിച്ച കുടുംബ സഹായ നിധി എൻ.എസ്.ശിവപ്രസാദ് കൈമാറി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ക്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് വെട്ടയ്ക്കൽ പി.എച്ച്.സി.യിലേക്ക് വാങ്ങിയ പൾസ് ഓക്സീമീറ്ററുകൾ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സാബുവിന് കൈമാറി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സ്ക്കൂൾ ആരംഭിച്ച പുതിയ യു ട്യൂബ് ചാനലിന്റെ ഉദ്ഘാടനം വാർഡ് അംഗം ടി.എൻ. ഉഷാദേവി നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് എ.എസ്.രാജേഷ്,സ്റ്റാഫ് സെക്രട്ടറി എൻ.ജി.ദിനേശ് കുമാർ,അഡ്വ.എൻ.പി.ഷിബു, പി.ഡി.ബിജു ,എൻ.കെ.ഭാർഗ്ഗവി,പ്രസാദ്, അൻസ എന്നിവർ സംസാരിച്ചു.