മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മഗ്ദലനമറിയം ഖണ്ഡകാവ്യത്തിന്റെ നൂറാം വാർഷികാചരണത്തിന് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര അധ്യക്ഷനായി. തഴക്കര ഗ്രാമപഞ്ചായത്ത് അംഗം ഉഷ.എൽ, എ.ആർ.സ്മാരക ഭരണസമിതി അംഗം മുരളി തഴക്കര, മാവേലിക്കര മുനിസിപ്പാലിറ്റി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്, കാൻഫെഡ് ജില്ലാ പ്രസിഡന്റ് വി.പി.ജയചന്ദ്രൻ, ലൈബ്രേറിയൻ മിനി ജോർജ്, ടി.ആർ.രാജേന്ദ്രൻ, റെജി പാറപ്പുറത്ത്, അജി എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിലെ വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിച്ച ലിറ്റിൽ ക്വിസ് മാസ്റ്റർ രഹാൻ ഷാജു ജോണിനെ എം.എൽ.എ അനുമോദിച്ചു. പ്രായാധിക്യമുള്ള കോവിഡ് രോഗികൾക്ക് ലൈബ്രറി നൽകുന്ന വേപ്പറൈസർ ഇൻഹേലറുകളുടെ വിതരണവും നടത്തി.