a
തഴക്കര മാങ്കാംകുഴി കേന്ദ്രീകരിച്ച് ആരംഭിച്ച കൈരളി ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കുന്നു

മാവേലിക്കര : സഹകരണ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം മാത്രമാകരുതെന്നും നാടിന്റെ നന്മയെ ലക്ഷ്യമാക്കിയാവണം പ്രവർത്തിക്കേണ്ടതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. തഴക്കര മാങ്കാംകുഴി കേന്ദ്രീകരിച്ച് ആരംഭിച്ച കൈരളി ലേബർ കോൺ​ട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എസ് അരുൺ​കുമാൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, കൺ​സ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ.മധുസൂദനന്‍, മാവേലിക്കര താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര, അസി.രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ്, യൂണിറ്റ് ഇൻസ്‌പെക്ടർ ആർ.രതീഷ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല രവീന്ദ്രനുണ്ണിത്താൻ, തഴക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.അനിരുദ്ധൻ, ടി.യശോധരൻ, കെ.ശിവദാസൻ, സുരേഷ്‌കുമാർ കളീക്കൽ, വെട്ടിയാർ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.ശശി ഉജ്ജയിനി സ്വാഗതവും സെക്രട്ടറി വി.സുചിത്ര നന്ദിയും പറഞ്ഞു. മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളി​ലാണ് സംഘത്തിന്റെ പ്രവർത്തനം.