മാവേലിക്കര: പ്രകൃതിസംരക്ഷ സംഘടനയായ ആഴ്ചമരത്തിന്റെ നേതൃത്വത്തിൽ നാട്ടുമാവ് സംരക്ഷണ ദിനം ആചരിച്ചു. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്ന് കരയിലെ തി​രഞ്ഞെടുത്ത വീടുകളിൽ നാട്ടുമാവിന്റെ തൈകൾ നട്ടു. ഓണാട്ടുകര ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ജേക്കബ് ഉമ്മൻ ആദ്യമരം നട്ട് ഉദ്ഘാടനം ചെയ്തു. ആഴ്ച മരം പ്രവർത്തകരായ സജിത് സംഘമിത്ര, സുരേഷ് കുമാർ പുത്തൻവീട്ടിൽ, എസ്.എസ്.ബിജു, ഗോപൻ ഗോപിനാഥ്, സിനു മാങ്കാംകുഴി, സ്നേഹ എന്നിവർ പങ്കെടുത്തു.