മാവേലിക്കര: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി മാവേലിക്കര നഗരത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാങ്കൂരേത്ത് അദ്ധ്യക്ഷനായി. യോഗത്തിൽ മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സാബു തോമസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, മുനിസിപാലിറ്റി പ്രസിഡന്റുമാരായ സന്തോഷ് മറ്റം, ജീവൻ.ആർ ചാലിശേരി, അഭിലാഷ് എന്നിവർ സംസാരിച്ചു. വ്യാപാരി സെൽ മണ്ഡലം കൺവീനർ ഹരീഷ് വെന്നിയിൽ, ദേവരാജൻ , രാധാകൃഷ്ണൻ വരേണിക്കൽ, സുജിത്ത്.ആർ പിള്ള, വിനീത് ചന്ദ്രൻ, അരുൺ.എസ് കുമാർ, അമ്പിളി ദിനേശ്, സ്മിത ഓമന കുട്ടൻ, മുരുകൻ ആചാരി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.