അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മത്സ്യ അനുബന്ധ തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കിഴക്കേടം വീട്ടിൽ സർജനാ ഭായിയുടെ കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ നൽകിയത്. മന്ത്രി സജി ചെറിയാൻ സർജനാഭായിയുടെ ഭർത്താവ് രാധാകൃഷ്ണന് തുക കൈമാറി. തോട്ടപ്പള്ളി ഫിഷറീസ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി .ഐ .ഹാരിസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ .എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി .എസ് .മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ, പഞ്ചായത്തംഗങ്ങളായ അമ്മിണി വിജയൻ ,അഡ്വ. വി .എസ്. ജിനു രാജ്, മത്സത്തൊഴിലാളി യൂണിയൻ (സി .ഐ .ടി .യു) ജില്ലാ സെക്രട്ടറി സി .ഷാംജി, കെ .അശോകൻ, എസ് .ശ്രീകുമാർ, പി .ലിജിൻ കുമാർ, എസ്. സീമോൻ ,സർജനാ ഭായിയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു. ഫിഷറീസ് ഓഫീസർ പി . രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.