ആലപ്പുഴ : പുതുക്കരി എസ്.സി.ബിയിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന പദ്ധതി പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ് മുഖ്യ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശികല സുനിൽ, റിനേഷ് ബാബു, ഷീനാ റെജപ്പൻ. ഭരണസമിതി അംഗങ്ങളായ ബി.ഗോപകുമാർ, വർക്കി ജോൺ, എം.ആർ വേണുഗോപാൽ, ഡോളി രാജു, സെക്രട്ടറി എസ്.ബിന്ദു, വി.രമ എന്നിവർ സംസാരിച്ചു.