ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ - ഐ.ഡബ്ല്യു.എം.പി പദ്ധതി പ്രകാരം നവീകരിച്ച ഗുരുനാഥൻ കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി നാടിനു സമർപ്പിച്ചു.
വൈസ് പ്രസിഡന്റ് സിനൂഖാൻ അദ്ധ്യക്ഷത വഹിച്ചു.
താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, അംഗങ്ങളായ ജി. പുരുഷോത്തമൻ , ശ്യാമളാദേവി, പഞ്ചായത്തംഗം ദീപ ജ്യോതിഷ്, സജീവ്, ബിനു തുടങ്ങിയവർ സംസാരിച്ചു.