ചാരുംമൂട്: ദേശീയ അധ്യാപക അവാർഡ് ജേതാവും താമരക്കുളം വി.വി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പലുമായ താമരക്കുളം വേടരപ്ലാവ് സായിഭവനത്തിൽ കെ.മുരളീധരൻ നായർ (77) നിര്യാതനായി.
കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.
കൊവിഡാനന്തര ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഓമനയമ്മ (67) വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. ഇരുപത് വർഷത്തോളം താമരക്കുളം വി.വി.എച്ച്.എസ്.എസിന്റെ പ്രഥമാധ്യാപകനായും രണ്ടു വർഷം പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നു. 1992-ൽ ദേശീയ അധ്യാപക അവാർഡും ലഭിച്ചു.
കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, എൻ.എസ്.എസ് പ്രതിനിധി സഭാംഗം, ചരുംമൂട് മൈത്രി ഫൈൻ ആർട്ട്സ് സ്ഥാപക പ്രസിഡന്റ്, വേടരപ്ലാവ് കടമ്പാട്ട് ദേവീക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
മക്കൾ: അനിൽകുമാർ, അജിത് കുമാർ, മാലിനി, അശ്വതി. മരുമക്കൾ: സ്വപ്ന, ദീപ്തി, കൃഷ്ണപ്രസാദ്, പ്രവീൺ.