ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര സഹകരണ ദിനാഘോഷവും വിദ്യാതരംഗിണി പലിശ രഹിത മൊബൈൽ ഫോൺ വായ്പ പദ്ധതി ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ ജി.മുരളി, കെ.കൈലാസൻ,ടി.ആർ. ജഗദീശൻ, പ്രസന്ന മുരളി, സുരേഷ് ബാബു, സെക്രട്ടറി പി. ഗീത എന്നിവർ സംസാരിച്ചു.
പലിശ രഹിതമായി 10,000 രൂപയാണ് മൊബൈൽ ഫോൺ വാങ്ങാൻ നൽകുന്നത്. പ്രാദേശിക ചാനലുമായി ചേർന്ന് ഇന്റർനെറ്റ് കണക്ഷനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ പദ്ധതിയും ബാങ്ക് ആരംഭിക്കുന്നുണ്ട്.