ചേർത്തല: സി.പി.എം നേതാവും മുഹമ്മ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പാലിയേറ്റീവ് കെയർ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സി.കെ.ഭാസ്‌കരന്റെ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജെ ജയലാൽ അദ്ധ്യക്ഷനായി. ജി വേണുഗോപാൽ, കെ.ആർ.ഭഗീരഥൻ, കെ.ഡി.മഹീന്ദ്രൻ, എസ്.രാധാകൃഷ്ണൻ, സി.കെ.സുരേന്ദ്രൻ, കെ.ഡി.അനിൽ കുമാർ,ജലജാ ചന്ദ്രൻ, ഡി.ഷാജി, എം.വി.സോമൻ, ടി.ഷാജി , എന്നിവർ പങ്കെടുത്തു.