ഹരിപ്പാട്: സാംബവ മഹാസഭ ഹരിപ്പാട് ശാഖയിൽ നടന്ന പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി കെ.സി.ആർ തമ്പി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ.ഗോപിയുടെ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ്, ശാഖാ സെക്രട്ടറി പുരുഷോത്തമൻ.കെ, ശ്രീലേഖ, ജയപ്രകാശ്, കെ.ബാബു എന്നിവർ സംസാരിച്ചു.