ആലപ്പുഴ: തുടർച്ചയായ ഏഴാം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു.
ഏഴും പേർ വനിതാ, ശിശു ആശുപത്രിയിലും 39പേർ ജനറൽ ആശുപത്രിയിലുമായി നഗരത്തിൽ ഇന്നലെ 46 പേരാണ് ചികിത്സ തേടിയത്. ഇതുവരെ 400ഓളം പേരാണ് വയറിളക്കവും ഛർദ്ദിയും ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയത്.
സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ.
ബിരിയാണിയിലൂടെയാണോ കുടിവെള്ളത്തിലൂടെയാണെന്ന് രോഗവ്യാപനത്തിന്റെ ഉറവിടം ഏതെന്ന് കണ്ടെത്താനായി അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം വൈകുന്നതും തുടർ പ്രവർത്തനത്തിന് തടസമാകുന്നു. വെള്ളത്തിന്റെയും രോഗികളിൽ നിന്നുള്ള സാമ്പിളുകളും മെഡിക്കൽ കോളേജിലെ വൈറോളജി, മൈക്രോബയോളജി ലാബിലേക്കും ജില്ലാ പബ്‌ളിക് ലാബിലേക്കും അയച്ചു. ഇന്ന് ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികാരികൾ.