ambala
നിയോജക മണ്ഡലത്തിലെ ആയിരത്തോളം നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ അക്ഷരവെട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, കെ. എസ്. യു പ്രവർത്തകർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നിയോജക മണ്ഡലത്തിലെ ആയിരത്തോളം നിർദ്ധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരവെട്ടം. ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇജാസ് ആനാരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു, എം .പി .മുരളീകൃഷ്ണൻ, സെയ്നു, വിനോദ് കുമാർ, മാഹീൻ മുപ്പതിൽ ചിറ,നവാസ് പതിനഞ്ചിൽ, ഉണ്ണികൃഷ്ണൻ, റിയാസ്, നവാസ് എന്നിവർ നേതൃത്വം നൽകി.