ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഒന്നുമുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ട് ബുക്കുകൾ വിതരണം ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗം മായയുടെ നേതൃത്വത്തിൽ രണ്ടാം വാർഡിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി​ട്ടായി​രുന്നു വിതരണം. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി​.എസ് താഹ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മായ,കുടുംബശ്രീ- സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.