കുട്ടനാട്: എസ്.എൻ.ഡി.പി. യോഗം നടപ്പാക്കിയ ഗുരു കാരുണ്യം പദ്ധതി പ്രകാരം കുട്ടനാട് യൂണിയനിലെ ചക്കച്ചം പാക്ക 1898 ാം നമ്പർ ശാഖയിൽ സ്കോളർ ഷിപ്പും .പഠനോപകരണ വിതരണവും കുട്ടനാട് എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നിർവഹിച്ചു.
കൊറോണ പ്രതിരോധ കിറ്റും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ സബിൻ വിശ്വനാഥൻ, മാനേജിംഗ്കമ്മിറ്റി അംഗങ്ങളായ സതീശൻ , മോഹനൻ , കുഞ്ഞുമോൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ വിഷ്ണു തമ്പി , സുബിൻ സുശീലൻ , ഷിക്കുമോൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഡി.പ്രദീപ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. മോഹനൻ നന്ദിയും പറഞ്ഞു.