മാവേലിക്കര: ഇടപ്പോണിലെ ജോസ്കോ ഗ്രൂപ്പിന്റെ എണ്ണപ്പന തോട്ടത്തിൽ നിന്നു 330 ലിറ്റർ കോട പിടികൂടി. മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ടി. ജിയേഷ്, ബാബു ഡാനിയേൽ, ഡ്രൈവർ കെ.പി.ബിജു എന്നിവർ പങ്കെടുത്തു.