ആലപ്പുഴ: മുഹമ്മ വിശ്വഗാജി മഠത്തിൽ പ്രതിഷ്ഠാ ദിന ചടങ്ങുകൾക്ക് തുടക്കമായി​. 11ന് ഗുരുപൂജയോടെ സമാപിക്കും. പ്രതിഷ്ഠാ ദിവസമായ 11 വരെ എല്ലാ ദിവസവും രാവിലെ മുതൽ വൈകിട്ട് ദീപാരാധാന വരെ, ഹവനം,പൂജ, ജപം, ധ്യാനം, പാരായണം തുടങ്ങിയ ചടങ്ങുകൾ നടക്കും. മഠം വികസന സമിതി അംഗങ്ങൾ, ജില്ലയിലെ ഗുരുധർമ്മ പ്രചാരണ സഭ അംഗങ്ങൾ, പ്രവർത്തകർ, ഗുരുദേവ വിശ്വാസികൾ, എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ. കൊവിഡ് മാനദണ്ഡം പാലിച്ച്. വഴിപാടുകൾ ബുക്ക് ചെയ്താനുള്ള സംവിധാനവും ഉണ്ടെന്ന് ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര, സെക്രട്ടറി വി.വി.ശിവപ്രസാദ് എന്നിവർ അറിയിച്ചു.

ഫോൺ: 9447489229, 9447520495, 7012728385.