ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ഷെഡ്യൂൾ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ചേർന്നു ലോക്ക് ഡൗൺ ദിനത്തിൽ സർവീസ് ബോട്ടുകൾ, റെസ്‌ക്യു ബോട്ട്, ആഫീസ് മന്ദിരം എന്നിവ അണുനശീകരണം നടത്തി. എല്ലാ ദിവസവും സർവീസ് തീരുന്ന മുറയ്ക്ക് എല്ലാ ബോട്ടുകളും ജീവനക്കാർ അണു നശീകരണം നടത്താറുണ്ട്. കൂടാതെ യാത്രക്കാർക്ക് കൊവിഡ് ബോധവത്കരണം നടത്തുന്നു. മാസ്‌ക്, സാനിട്ടൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് സർവീസ് നടത്തുന്നത്. ജല ഗതാഗത വകുപ്പിലെ ആദ്യ ബോട്ടു മാസ്റ്ററും മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരിയുമായ സിന്ധു അണു നശീകരണത്തിനു മേൽനോട്ടം വഹിച്ചു. മറ്റ് ഷെഡ്യൂൾ ജീവനക്കാരായ സി.ടി.ആദർശ്, സി.എൻ.ഓമനകുട്ടൻ, എസ്.സുരേഷ്, ടി.എ.സജീർ, മുയ്മുദ്ധിൻ കോയ, ഇ.എ.അനസ്, ടി.എസ്.പ്രശാന്ത്, രതീഷ് കുമാർ, പ്രജീഷ്, കെ.ഡി.വിനോയ് എന്നിവർ പങ്കാളികളായി.