കുട്ടനാട്: അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പേമാരിയും താങ്ങാനാവാത്ത കുട്ടനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. ഗാന്ധിദർശൻ വേദി ഗവേഷക വിഭാഗത്തിന്റെയും കുട്ടനാട് അതിജീവന കൂട്ടായ്മയുടെയും സംയുക്ത നേതൃത്വത്തിൽ കുട്ടനാടിന്റെ അതിജീവനം സാദ്ധ്യതകളും- വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ: നെടുമ്പന അനിൽ വിഷായവതരണം നടത്തി.ഡോ. അജിതൻ മേനോത്ത്, ഡോ. പി കൃഷ്ണകുമാർ, ശങ്കർ കുമ്പളത്ത്, അഡ്വ. ജി മനോജ്കുമാർ, ബിനു എസ്.ചെക്കാലയിൽ, പി.എ. തോമസ്, ശരണ്യ യു.മാമ്പുഴക്കരി, വി.എസ്. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.