മാവേലിക്കര: പകൽ സമയത്തെ സ്ഥിരമായുള്ള വൈദ്യുതി മുടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് ആരോപിച്ചു. ഒരു മാസമായി ഒന്നിടവിട്ട ദിവസങ്ങളിലും തുടർച്ചയായി രണ്ടും മൂന്നും ദിവസങ്ങളിലും പകൽ വൈദ്യുതി മുടങ്ങുകയാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് തയ്യാറാകുമെന്നും അനി വർഗീസ് അറിയിച്ചു.