മാവേലിക്കര: തെക്കേക്കര യംഗ് മെൻസ് യൂണിയൻ ഗ്രന്ഥശാലയിൽ പി.എൻ പണിക്കർ സ്മാരക പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ അംഗം ഗീതാ മുരളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ രാമചന്ദ്രൻ മുല്ലശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് തോട്ടത്തിൽ, എം.ടി രാഘവൻ അംബിക, അമ്പിളി ഭാസ്കരൻനായർ, ലൈബ്രറിയൻ ഐശ്വര്യ രഞ്ജിത് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ആർ.ശശിധര കുറുപ്പ് സ്വാഗതവും വായനശാല വനിതാവേദി സെക്രട്ടറി പൊന്നമ്മ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.