വള്ളികുന്നം: വിള ഇൻഷുറൻസ് പക്ഷാ ചരണത്തിന്റെ ഭാഗമായി വള്ളികുന്നം കൃഷിഭവൻ പരിധിയിലെ എല്ലാ വെറ്റില കർഷകരെയും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കുന്നതിനായി കൃഷിഭവൻ മുഖേന നേരിട്ട് ഇൻഷുർ ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നു. ഈ മാസം 10 നകം എല്ലാ വെറ്റില കർഷരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.