കറ്റാനം: ഭരണിക്കാവ് ആൽത്തറ ജംഗ്ഷനിൽ, നൂറ്റാണ്ടിലേറെ പഴക്കമുള്ള ആൽമരം കടപുഴകി വീണു.
ഇന്നലെ വൈകിട്ട് മൂന്നോടെ മരം പൂർണ്ണമായും മുറിച്ചു നീക്കി. ആൽത്തറ ജംഗ്ഷനിൽ നിന്നു ക്ഷേത്രത്തിലേക്ക് നീണ്ടു കിടക്കുന്ന മൈതാനത്തേക്ക് വീണതിനാൽ അപകടം ഒഴിവായി. ഏറെ നേരം പ്രദേശത്ത് വൈദ്യുതി നിലച്ചു.