അരൂർ: എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ കാക്കത്തുരുത്ത് 5719-ാം ശാഖയിൽ നടത്തിയ, വിദ്യാർത്ഥികൾക്കുള്ള നെറ്റ് റീചാർജ്, പഠനോപകരണ വിതരണം എന്നിവ ശാഖാംഗം അദ്വൈതിന് നൽകി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ, ശാഖാ സെക്രട്ടറി സജി, വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭിനി രവീന്ദ്രൻ, അമ്പിളി അപ്പുജി, ശാഖ വനിതാ സംഘം സെക്രട്ടറി സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.