tele

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മത്സ്യഫെഡ് മുഖേനെ നൽകുന്ന 10 ലക്ഷം രൂപ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള ധനസഹായം മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി.ചിത്തരഞ്ജൻ എം.എൽ.എ മരണപ്പെട്ടവരുടെ കുടുംബത്തിന് കൈമാറി. പുറക്കാട് കണിയാപറമ്പ് വീട്ടിൽ പ്രദീപ്, നടുവിലെതയ്യിൽ വീട്ടിൽ സെബാസ്റ്റ്യൻ റൈനോൾഡ് എന്നിവരുടെ ആശ്രിതർക്കാണ് തുക കൈമാറിയത്. മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ജില്ലാ മാനേജർ കെ.സജീവൻ, അസിസ്റ്റന്റ് ജില്ലാ മാനേജർ ഡി.ലാലാജി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ രാജീവ് തുടങ്ങിവർ പങ്കെടുത്തു.