tv-r
എസ്.എൻ.ഡി.പി യോഗം തുറവൂർ ധർമ്മ പോഷിണി 545-ാം നമ്പർ ശാഖ മുൻ സെക്രട്ടറി കെ.പി. ബാബു അനുസ്മരണത്തോടനുബന്ധിച്ചുള്ള ഫോട്ടോ അനാച്ഛാദനം യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് നിർവഹിക്കുന്നു

തുറവൂർ: എസ്.എൻ.ഡി.പി.യോഗം തുറവൂർ ധർമ്മ പോഷിണി 545-ാം നമ്പർ ശാഖ മുൻ സെക്രട്ടറി കെ.പി. ബാബു അനുസ്മരണ സമ്മേളനം പ്രസിഡന്റ് കെ.എസ്.സതീശൻ ഉദ്ഘാടനം ചെയ്തു. സുശ്രുതൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ്‌ ജെ.പി.വിനോദ് ഫോട്ടോ സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ ഷാബുഗോപാൽ, ചിത്രൻ, രഞ്ജിത്, എൻ.എസ്. ഷാജി, തിലകൻ എന്നിവർ പങ്കെടുത്തു.