ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി സെൻട്രൽ ബൈപാസ് ബീക്കൺ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ സാമഗ്രികൾ നൽകി. കൊമ്മാടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി ഡി.കെ പൃഥ്വിരാജ് റോട്ടറി ക്ലബ് പ്രസിഡൻ്റ് ജെ.രാജേഷിൽ നിന്ന് മഴക്കോട്ടുകൾ, കുട, ഫസ്റ്റ് എയ്ഡ് ബോക്സ്, ഗ്ലൗസ് എന്നിവ ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി അസിസ്റ്റൻ്റ് ഗവർണർ സി.ജയകുമാർ, സെക്രട്ടറി കെ.ജയകുമാർ, എൻ.തുളസീ ദാസ്, ജി.കൃഷ്ണകുമാർ, ജി.സോമസുന്ദരം, എ.രാധാകൃഷ്ണൻ, ജി.അജയകുമാർ, ജോയ് ആൻ്റണി, മനോജ്, തുടങ്ങിയവർ പങ്കെടുത്തു.