ആലപ്പുഴ: കേരളത്തിൽ നടക്കുന്ന സ്വർണ കള്ളക്കടത്തിനും ക്വട്ടേഷൻ മാഫിയ പ്രവർത്തനത്തിനും പിണറായി വിജയൻ സർക്കാർ പിന്തുണ നൽകുന്നുവെന്നോരോപിച്ചു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്തി.ധർണ യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ്, ജില്ലാ ഭാരവാഹികളായ വിയാസിംഗ് സാമുവൽ, എസ്. സൗമ്യ, ജിബീഷ്, ഉമാപതി രാജൻ, നിയോജകമണ്ഡലം ഭാരവാഹികളായ വിശ്വവിജയ് പാൽ, ശരത് പ്രകാശ്, ആദർശ് വണ്ടാനം എന്നിവർ

സംസാരിച്ചു.