ആലപ്പുഴ : നഗരത്തിൽ ഇതിൽ ഛർദ്ദിയും അതിസാരവും വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു.റഹിം വെറ്റക്കാരൻ, റിനു ഭൂട്ടോ, ബെൻസി മോൻ, വിനോദ്, മുനീർ റഷീദ്, സവാദ്,ജയറാം രമേശ്,നൈസാം നജീം, മണി കണ്ഠൻ, അൻസിൽ ജലീൽ, മാഹീൻ മുപ്പതിൽചിറ, തൻസിൽ,ഹലൻ തുടങ്ങിയവർ നേതൃത്വം നൽകി.