nooranadu
നൂറനാട് പഞ്ചായത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ ക്രമക്കേട് അവസാനിപ്പിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് ബിജെപി നൂറനാട് പഞ്ചായത്ത് കമ്മിറ്റി പി എച്ച് സി ഉപരോധിക്കുന്നു.

ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ ക്രമക്കേട് അവസാനിപ്പിക്കണമെന്നും അർഹരായ എല്ലാവർക്കും സമയബന്ധിതമായി വാക്സിൻ നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്തു കമ്മിറ്റി പി.എച്ച്.സി ഉപരോധിച്ചു. ഉപരോധ സമരവും പ്രതിഷേധ മാർച്ചും ബിജെപി മാവേലിക്കരനിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത്‌ പാർലിമെന്ററി പാർട്ടി ലീഡറുമായ അഡ്വ. കെ കെ അനൂപ് ഉദ്ഘാടനം ചെയ്തു. സ്ലോട്ട് ബുക്ക് ചെയ്യുമ്പോൾ അമ്പതിൽ അധികം കിലോമീറ്ററിൽ കൂടുതൽ ദൂരം ഉള്ളവർക്ക് സ്ലോട്ട് കിട്ടുകയും അവർ വാക്സിൻ വിതരണ ദിവസം വരാതിരിക്കുകയും ആ ഒഴിവിൽ പാർട്ടി ഭരണകക്ഷിയുടെ ഇഷ്ടകാർക്ക് വാക്സിൻ കൊടുക്കുകയും ചെയ്യുന്ന വലിയ അഴിമതി നൂറനാട്ട് നടക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. സ്റ്റാലിൻകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാവേലിക്കര മണ്ഡലം സെക്രട്ടറി കെ ആർ പ്രദീപ്, കർഷക മോർച്ച ജില്ല ട്രഷറർ പി.കെ ഗോപാലകൃഷ്ണ കുറുപ്പ്, എൻ.ആർ.ഐ.സെൽ കൺവീനർ അശോക് ബാബു, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ള, ഗ്രാമ പഞ്ചായത്തംഗം വിഷ്ണു, ജില്ലാ കമ്മറ്റി അംഗം രാജൻ വെട്ടത്ത്, വാസുദേവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.