bharanikavu
ജില്ലാ പഞ്ചായത്ത്‌ ഭരണിക്കാവ് ഡിവിഷനിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാജ്യോതിയുടെ ഉദ്ഘാടനം എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു.

കറ്റാനം: ജില്ലാ പഞ്ചായത്ത്‌ ഭരണിക്കാവ് ഡിവിഷനിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാജ്യോതിയ്ക്ക് തുടക്കമായി. വി​ദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ്, കരിയർ ഗൈഡൻസ്, പഠന സഹായം എന്നിവ ഇതിന്റെ തുടർ പ്രവർത്തനങ്ങളായി ഏറ്റെടുക്കും. കുട്ടികൾക്കുള്ള സ്മാർട്ട്‌ ഫോണിന്റെ വിതരണോദ്ഘാടനം എം.എസ് അരുൺ കുമാർ എം.എൽ.എ നി​ർവഹി​ച്ചു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ കെ.ദീപ,ബിജി പ്രസാദ്, എ. എം. ഹാഷിർ, ശാന്തി സുഭാഷ്, ശ്യാമളാ ദേവി, ശശിധരൻ നായർ, വി.ചെല്ലമ്മ, നിഷ സത്യൻ,പ്രൊ: വി.വാസുദേവൻ, അഡ്വ :എൻ. എസ്. ശ്രീകുമാർ, വി. ഗീത, അംബിക, അമൽരാജ് വെട്ടിക്കോട്,റഹിയാനത്ത്,എ.തമ്പി, ഷൈലജ ഹാരിസ്,ആർ രാജി, ശ്രീജ, ശോഭ സജി, എം. കെ വിമലൻ,ആർ.ഗംഗാധരൻ, ജി. രമേശ്‌ കുമാർ, കെ.രാജു, ശിബിൻരാജ്,, എം ആനന്ദ് എന്നിവർ പങ്കെടുത്തു. 52 സ്മാർട്ട്‌ ഫോണുകളും രണ്ടു ടിവിയുമാണ് വിതരണം ചെയ്തത്. :