മാവേലിക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള ആൽമരങ്ങളിൽ ഒന്നിന്റെ പ്രധാന ശിഖരം ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. ഈ സമയം ആൽമരത്തിണ്ണയിലും സമീപത്തെ പാലത്തറയിലും ആളുകൾ വിശ്രമിക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ടതിനെ തുടർന്ന് ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്തുള്ള പള്ളിയിറക്കാവ് ദേവീക്ഷേത്രത്തിന്റെ ഭജനമണ്ഡപത്തിന്റെ മേൽക്കൂരയ്ക്കും മതിലിനും നാശമുണ്ടായി.
ആൽമരത്തിന്റെ ചുവടിന് തൊട്ട് മുകളിലായുള്ള ഭാഗം ദ്രവിച്ചതാണ് ശിഖരം ഒടിഞ്ഞുവീഴാൻ കാരണമായത്. ലോക്ഡൗൺ കാരണം തിരക്ക് കുറവായതും വലിയ നഷ്ടങ്ങൾ ഒഴിവാക്കി.