കരുവാറ്റ: കരുവാറ്റ യുവധാര പബ്ളിക് ലൈബ്രറി ഗൂഗിൾ മീറ്റിലൂടെ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഭാഷാ അദ്ധ്യാപകൻ ടി.എൻ.രജിത് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രതിനിധി എ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.രംഗനാഥക്കുറുപ്പ്, ജെ.മഹാദേവൻ, ആർ.ഷെറീഫ്, എസ്.മോഹനകുമാർ, ജെ.ദിലീപ്കുമാർ, ജി.പി.ശ്രീജിത്ത്, ഡി.രാധമ്മ, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.