ആലപ്പുഴ: മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ജന്മദിനം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ആഘോഷി​ച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം .ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി.സുഗതൻ, എ.എ.ഷുക്കൂർ,കെ.പി.സി.സി സെക്രട്ടറിമാരായ എം.ജെ. ജോബ്, മോളി ജേക്കബ്, ഡി.സി.സി ഭാരവാഹികളായ ടി .സുബ്രഹ്മണ്യദാസ്, ജി. സൻജീവ് ഭട്ട്, തോമസ് ജോസഫ്, ബാബു ജോർജ്, പി.ബി.വിശ്വേശരപണിക്കർ, സിറിയക് ജേക്കബ്, ടി.ടി.കുരുവിള ബഷീർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.