ആലപ്പുഴ: ജില്ലയിൽ ഇന്നലെ 545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7857 ആയി. 10.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 527 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ജില്ലയിൽ 5880 ഡോസ് കൊവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകളി 9 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് അഞ്ചും മാസ്‌ക്ക് ധരിക്കാത്തതിന് 598 ഉം സാമൂഹ്യ അകലം പാലിക്കാത്തതിന് 284 പേർക്കും എതിരെ നടപടി സ്വീകരിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറക്കിയ ഇറക്കിയ 147 വാഹനങ്ങൾപിടിച്ചെടുത്തു.