കായംകുളം: കായംകുളത്തെ ടി.പി.ആർ നിരക്കിൽ
അവ്യക്തതയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
കായംകുളം ഗവൺമെന്റ് ഹോസ്പിറ്റലിലെ മറ്റ് സ്വകാര്യ ലബോറട്ടറിയിലും നടക്കുന്ന പരിശോധന കൂടുതലും കായംകുളം പട്ടണത്തിന് പുറത്തുനിന്നുള്ള വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. ഈ നടക്കുന്ന പരിശോധനകളെല്ലാം കായംകുളം മുനിസിപ്പലാറ്റിയുടെ കീഴിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് അശാസ്ത്രീയമാണ്. കായംകുളത്ത് നിലവിൽ 6 ൽ താഴെയാണ് ടി.പി.ആർ എന്നാണ് നഗരസഭയിലെ റിപ്പോർട്ട്. പക്ഷെ ഡി.എം.ഒയ്ക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ 12 ന് മുകളിലും. ഇത് സംബന്ധിച്ച് നഗരസഭയ്‌ക്കോ ഹോസ്പിറ്റൽ സൂപ്രണ്ടിനോ മുനിസിപ്പൽ സെക്രട്ടറിയ്‌ക്കോ വ്യക്തത ഇല്ല. വരും ദിവസങ്ങളിൽ കായംകുളം മുനിസിപ്പാലിറ്റി പ്രത്യേകം തരംതിരിച്ച് ആർ.ടി.പി.സി.ആറും ആന്റിജൻ ടെസ്റ്റും നടത്താൻ ആരോഗ്യവിഭാഗവും മുനിസിപ്പൽ അധികൃതരും തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇതിന് വരും ദിവസങ്ങളിൽ വ്യക്തത വന്നില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു.