കായംകുളം: വ്യാപാരി വ്യവസായി ഏകോപനസമിതി മാറ്റ്‌സാപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് കായംകുളത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും അണുനശീകരണ ക്യാമ്പ് നടത്തി
നഗരസഭാ ചെയർപേഴ്‌സൺ പി.ശശികല ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു. അജേഷ് കെ.എസ് റീജിയണൽ മാനേജർ മാറ്റ്‌സാപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.എസ് ജില്ലാ വൈസ്പ്രസിഡന്റ് എ.എം.ഷരീഫ്, ട്രഷറർ എം.ജോസഫ്, ഭാരവാഹികളായ മധു.വി.കെ, അബു.ജനത, സജു മറിയം, സലിം അപ്‌സര, നാഗൻ രാജാസ്, ജലീൽ ബ്രൂഫിയ, എ.ബി.എസ് ഷിബു, അനീസ് മംഗല്യ, ബിനിൽ, പ്രദീപ് സ്വപ്ന എന്നിവർ പങ്കെടുത്തു.